Kerala
ഇപി ജയരാജന്റെ പരാതിയില്‍ നേരിട്ട് കേസെടുക്കാനാകില്ലെന്ന് പോലീസ്
കെ സുധാകരന്‍ ,ശോഭാ സുരേന്ദ്രന്‍ ,ടിജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ ജയരാജന്‍ നല്‍കിയ പരാതി കഴക്കൂട്ടം അസി കമ്മീഷണറാണ് അന്വേഷിച്ചത്.
തിരുവനന്തപുരം | ബിജെപിയില്‍ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഗുഢാലോചന ആരോപിച്ച് ഇപി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ലെന്നും കോടതി നിര്‍ദേശപ്രകാരമാണെങ്കില്‍ കേസെടുക്കാം എന്നും പോലീസ് വ്യക്തമാക്കി.
കെ സുധാകരന്‍ ,ശോഭാ സുരേന്ദ്രന്‍ ,ടിജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ ജയരാജന്‍ നല്‍കിയ പരാതി കഴക്കൂട്ടം അസി കമ്മീഷണറാണ് അന്വേഷിച്ചത്. ഇ പി ജയരാജന്റെയും മകന്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആരോപണവിധേയരെ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ട സാഹചര്യമില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.
---- facebook comment plugin here -----