Connect with us

National

മുംബെെയില്‍ ഐസ്‌ക്രീമില്‍ കണ്ടെത്തിയ കെെവിരല്‍ ഫാക്ടറി ജീവനക്കാരന്റേതെന്ന് പോലീസ്

ഡി എന്‍ എ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സാമ്പിളുകള്‍ ലാബിലേക്ക് അയച്ചെന്നും പോലീസ് പറഞ്ഞു.

Published

|

Last Updated

മുംബൈ | മുബൈയിലെ മലാഡില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ കൈവിരല്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവുമായി പോലീസ്. ഐസ്‌ക്രീമില്‍ നിന്നും ലഭിച്ച വിരല്‍ ഫാകടറിയിലെ ജീവനക്കാരന്റെതാണെന്നാണ് പോലീസിന്റെ നിഗമനം.

ഐസ്‌ക്രീം നിര്‍മാണത്തിനിടെ ഫാക്ടറിയില്‍ അപകടമുണ്ടാവുകയും ജീവനക്കാരന് വിരല്‍ നഷ്ടമാവുകയും ചെയ്തിരുന്നു. അതേദിവസമാണ് മലാഡ് സ്വദേശിനിയായ യുവതി യമ്മോ കോണ്‍ ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഡി എന്‍ എ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും പോലീസ് പറഞ്ഞു. ഇതിനായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചു. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ തുടര്‍നടപടികളുണ്ടാകൂ.

കഴിഞ്ഞ ആഴ്ചയാണ് ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ നിന്നും കൈവിരല്‍ കിട്ടിയെന്ന പരാതിയുമായി യുവതി രംഗത്തെത്തിയത്. യമ്മോ ബ്രാന്‍ഡിന്റെ മൂന്ന് കോണ്‍ ഐസ്‌ക്രീമുകളാണ് യുവതി വാങ്ങിയത്. അതിലെ ഒരു ഐസ്‌ക്രീം കഴിക്കുന്നതിന്റെ ഇടയില്‍ നാവില്‍ എന്തോ തട്ടിയത് പോലെ തോന്നി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കൈവിരലിന്റെ ഭാഗം കണ്ടെത്തിയത്. തുടര്‍ന്ന്  ഡോക്ടര്‍ കൂടിയായ യുവതി പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

Latest