Connect with us

Pathanamthitta

ഭിന്നശേഷിക്കാരനായ വയോധികനെ മര്‍ദ്ദിച്ച് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്

ഗോപാലകൃഷ്ണനുമായി രവീന്ദ്രന് അതിര്‍ത്തിതര്‍ക്കം നിലവിലുണ്ട്

Published

|

Last Updated

പത്തനംതിട്ട |  ഭിന്നശേഷിക്കാരനായ വയോധികനെ മര്‍ദ്ദിച്ച് സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി അടൂര്‍ പോലീസ്. അടൂര്‍ മണക്കാല ചിറ്റാണിമുക്ക് ചരുവിളയില്‍ രവീന്ദ്രനെ (68) മര്‍ദ്ദിച്ച സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അയല്‍വാസികളായ ഗോപാലകൃഷ്ണന്‍, മകള്‍ പ്രിയ കൊച്ചുമകന്‍ അഭിജിത്ത്, രവീന്ദ്രന്റെ മകന്‍ രാഹുല്‍ എന്നിവരാണ് യഥാക്രമം ഒന്നുമുതല്‍ നാലുവരെ പ്രതികള്‍.

രവീന്ദ്രന്റെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. രാഹുലുമൊത്താണ് ഇദ്ദേഹം താമസിക്കുന്നത്. രവീന്ദ്രന്‍ ഇന്ത്യന്‍ നേവിയില്‍ ജോലിക്ക് ശേഷം വിദേശത്ത് ജോലി നോക്കിയിരുന്നു. ഗോപാലകൃഷ്ണനുമായി രവീന്ദ്രന് അതിര്‍ത്തിതര്‍ക്കം നിലവിലുണ്ട്.
ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന രവീന്ദ്രന്റെ വിശദമായ മൊഴി അടൂര്‍ പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ മുജീബ് വീട്ടിലെത്തി രേഖപ്പെടുത്തി, തുടര്‍ന്ന് എസ് ഐ ഡി സുനില്‍ കുമാര്‍ കേസെടുത്തു.ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിനെ നിര്‍ദ്ദേശപ്രകാരം കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്. അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്