Kerala
നവജാത ശിശുവിനെ കൊലപെടുത്തിയത് അമ്മയെന്ന് പോലീസ്
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പിതാവ് സജി പോത്തന്‍കോട് പോലീസില്‍ വിവരമറിയിക്കുന്നത്.
തിരുവനന്തപുരം | തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിനെ കൊലപെടുത്തിയത് അമ്മ സുരിതയെന്ന് പോലീസ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്ന കാരണത്താലാണ് 36 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപെടുത്തിയതെന്നാണ് സുരിത മൊഴി നല്‍കിയത്.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കുഞ്ഞിന്റെ നൂലുകെട്ട് നടത്താന്‍ കഴിഞ്ഞില്ല.വൃക്ക സംബന്ധമായ അസുഖം കുട്ടിക്ക് ജനിച്ചപ്പോള്‍ ഉണ്ടായിരുന്നു .തുടര്‍ ചികിത്സ നടത്താനോ വളര്‍ത്താനോ സാഹചര്യമില്ല. മൂത്തകുട്ടിക്കൊപ്പം രോഗം ബാധിച്ച കുട്ടിയെ കൂടി വളര്‍ത്താന്‍ കഴിയാത്തതിനാലാണ് കുട്ടിയെ കൊലപെടുത്തിയതെന്നുമാണ് അമ്മ പോലീസില്‍ മൊഴി നല്‍കിയത്.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പിതാവ് സജി പോത്തന്‍കോട് പോലീസില്‍ വിവരമറിയിക്കുന്നത്.
തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് ശ്രീദേവിനെ കിണറിനുള്ളില്‍ കണ്ടെത്തിയത്.