Connect with us

Kerala

ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് പോലീസ് പിടികൂടി സ്‌റ്റേഷനിലെത്തിച്ച യുവാവില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു

ഇയാളുടെ പക്കല്‍ നിന്നും രണ്ടു ചെറിയ പ്ലാസ്റ്റിക് കവറുകളിലായി കഞ്ചാവ് കണ്ടെടുത്തു.

Published

|

Last Updated

പത്തനംതിട്ട  |  ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് പിടികൂടി സ്റ്റേഷനിലെത്തിച്ച യുവാവില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു. കോന്നി വി കോട്ടയം പ്ലാച്ചേരി വിള തെക്കേതില്‍ രതീഷ് കുമാറി (37)ന്റെ കയ്യില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും രണ്ടു ചെറിയ പ്ലാസ്റ്റിക് കവറുകളിലായി കഞ്ചാവ് കണ്ടെടുത്തു.

കോന്നി വി കോട്ടയം മാളികപ്പുറം ക്ഷേത്ര ഉത്സവത്തിനിടെ പരസ്പരം ഉന്തും തള്ളും ഉണ്ടാക്കി പ്രശ്നം സൃഷ്ടിച്ചതിനു ഇയാളെയും, വി കോട്ടയം രേഖാഭവനം വീട്ടില്‍ പ്രകാശി (55)നെയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ചത്.