Kerala
കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തു നിന്നും യാത്രക്കാരനില്‍ നിന്നും പോലീസ് 58 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ഷാര്‍ജയില്‍ നിന്നും കടത്തിയത്
മലപ്പുറം | ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനില്‍ നിന്നും പോലീസ് സ്വര്‍ണം പിടികൂടി. വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശാണ് സ്വര്‍ണവുമായി പോലീസിന്റെ വലയിലായത്. എക്‌സ്‌റേ പരിശോധനയില്‍ ശരീരത്തിനകത്ത് 58 ലക്ഷം രൂപ മൂല്യം വരുന്ന 24 കാരറ്റ് 957.2 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തി
സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ഷാര്‍ജയില്‍ നിന്നും കടത്തിയത്.ഇന്ന് പുലര്‍ച്ചെ 3.15 നാണ് ഉദയ് പ്രകാശ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് സ്വര്‍ണക്കടത്തിനെ കുറിച്ച് നേരത്തേ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നു.വിമാനത്താവളത്തിന് പുറത്തെത്തിയ ഉദയ് പ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ എക്‌സ് റേ പരിശോധനയില്‍ ഉദയുടെ വയറിനകത്ത് 4 കാപ്‌സ്യൂളുകള്‍ ദൃശ്യമായി. പിടിച്ചെടുത്ത ഈ സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും.