National
തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമം; പ്രതിയെ വെടിവച്ച് പോലീസ്
ഉള്ളാള്‍ കൊട്ടേക്കര്‍ സഹകരണ ബേങ്ക് കവര്‍ച്ചക്കേസിലെ പ്രതി കണ്ണന്‍ മണിക്കാണ് വെടിയേറ്റത്.
മംഗളൂരു | തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് വെടിവച്ചു. ഉള്ളാള്‍ കൊട്ടേക്കര്‍ സഹകരണ ബേങ്ക് കവര്‍ച്ചക്കേസിലെ പ്രതി കണ്ണന്‍ മണിക്കാണ് വെടിയേറ്റത്. മംഗളൂരു പോലീസാണ് പ്രതിയെ വെടിവച്ചത്.
പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തത്. കര്‍ണാടക-കേരള അതിര്‍ത്തിക്കു സമീപം തലപ്പാടി ഗ്രാമത്തിലെ ഉള്ളാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട കറ്റുംഗര ഗുഡ്ഢയിലാണ് സംഭവം.
മുംബൈ ചെമ്പുര്‍ സ്വദേശിയാണ് കണ്ണന്‍ മണി.
---- facebook comment plugin here -----