Connect with us

Kerala

പോലീസ് ജനപ്രതിനിധികളെ അപമാനിക്കുന്ന നിലയുണ്ടാകരുത്; എം.വി ജയരാജന്‍

പോലീസ് നടപ്പിലാക്കേണ്ടത് സര്‍ക്കാര്‍ നയമാണ്. എന്നാല്‍ വ്യത്യസ്തമായ ചില അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും എം.വി ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍| പോലീസ് ജനപ്രതിനിധികളെ അപമാനിക്കുന്ന നിലയുണ്ടാകരുതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. എം വിജിന്‍ എം.എല്‍.എയുമായി വാക്കേറ്റമുണ്ടായ സംഭവത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് നടപ്പിലാക്കേണ്ടത് സര്‍ക്കാര്‍ നയമാണ്. എന്നാല്‍ വ്യത്യസ്തമായ ചില അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും എം.വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

പഴയങ്ങാടിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാന്‍ പോലീസിന് സാധിച്ചില്ല. ജനം നിയമം കയ്യിലെടുക്കുന്ന ശീലം പോലീസ് വളര്‍ത്തരുതെന്നും എം.വി ജയരാജന്‍ വ്യക്തമാക്കി.

 

 

 

 

---- facebook comment plugin here -----

Latest