Kerala
പോലീസ് സ്റ്റേഷന്‍ ഉപരോധം: മുഹമ്മദ് ശിയാസിനും അബിന്‍ വര്‍ക്കിക്കെുമെതിരെ ജാമ്യമില്ലാ കേസ്
പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, കൃത്യനിര്‍വഹണം തസ്സപ്പെടുത്തല്‍ എന്നിവ ആരോപിച്ചാണ് കേസ്
കൊച്ചി | കൂത്താട്ടുകുളം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച സംഭവത്തില്‍ എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ശിയാസിനും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്കെുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്. പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, കൃത്യനിര്‍വഹണം തസ്സപ്പെടുത്തല്‍ എന്നിവ ആരോപിച്ചാണ് കേസ്.
നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടികൊണ്ടുപോയതില്‍ പോലീസ് നടപടി വൈകുന്നുവെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. കൂത്താട്ടുകുളം നഗരസഭയില്‍ നടന്ന അവിശ്വാസപ്രമേയത്തിനിടെ സി പി എം കൗണ്‍സിലറായ കലാ രാജുവിനെ സി പി എം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് എടുക്കുന്ന വേളയില്‍ യു ഡി എഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസ്സിലാക്കിയാണ് തട്ടിക്കൊണ്ടുപോയത്.