Kerala
ഒട്ടക ഇറച്ചി വില്‍പ്പന നീക്കം; നടപടിയുമായി പോലീസ്
ഒട്ടകത്തെ അറുത്ത് ഇറച്ചിയാക്കാന്‍ കേരളത്തില്‍ നിയമം അനുവദിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്
മലപ്പുറം | ഒട്ടക ഇറച്ചി വില്‍പ്പന നീക്കത്തിനെതിരെ പോലീസ് നടപടി. മലപ്പുറം ജില്ലയിലെ കാവനൂരിലും ചീക്കോടുമായി അഞ്ച് ഒട്ടകങ്ങളുടെ ഇറച്ചി വില്‍പ്പനക്ക് എന്ന സോഷ്യല്‍ മീഡിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ഒട്ടകത്തെ അറുത്ത് ഇറച്ചിയാക്കാന്‍ കേരളത്തില്‍ നിയമം അനുവദിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് പരസ്യം ശ്രദ്ധയില്‍ പെട്ട പോലീസ് അന്വേഷണം തുടങ്ങിയത്. പരസ്യത്തിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ചീക്കോട് ഒരു കിലോക്ക് 600 രൂപയും കാവനൂരില്‍ കിലോക്ക് 700 രൂപയുമായി ഒട്ടക ഇറച്ചി വില്‍പ്പനക്ക് എന്നായിരുന്നു പ്രചാരണം. രാജസ്ഥാനില്‍ നിന്നെത്തിച്ച ഒട്ടകങ്ങളുടെ ഇറച്ചിയാണ് വില്‍പ്പനക്ക് എന്നാണ് അറിയിച്ചത്. ഇറച്ചിക്ക് വന്‍ തോതില്‍ ആവശ്യക്കാര്‍ എത്തിയതായും വിവരമുണ്ട്.