National
ഡല്‍ഹിയില്‍ റോഡില്‍ വെച്ച് നിസ്‌കരിക്കുന്നവരെ പോലീസ് ചവിട്ടി മാറ്റി
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (നോര്‍ത്ത് ) എം കെ മീണ പറഞ്ഞു
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ റോഡില്‍ വെച്ച് നിസ്‌കരിക്കുന്നവരെ പോലീസ് ചവിട്ടി മാറ്റി. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനെത്തിയവരാണ് പള്ളിയിലെ ജനത്തിരക്ക് മൂലം റോഡ് സൈഡില്‍ വെച്ച് നിസ്‌കരിച്ചത്. പിന്നാലെ പോലീസെത്തി ഇവരെ ചവിട്ടി മാറ്റുകയായിരുന്നു.
നിസ്‌കാരത്തിനിടെ പോലീസ് ചവിട്ടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഇവരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (നോര്‍ത്ത് ) എം കെ മീണ പറഞ്ഞു. നിസ്‌കരിക്കുന്നവരെ ചവിട്ടിയവരെ സസ്‌പെന്‍ഡ് ചെയ്തതായും ഇവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും ഡി സി പി അറിയിച്ചു.
नमाज़ पढ़ते हुए व्यक्ति को लात मारता हुआ ये @DelhiPolice का जवान शायद इंसानियत के बुनियादी उसूल नहीं समझता, ये कौन सी नफ़रत है जो इस जवान के दिल में भरी है, दिल्ली पुलिस से अनुरोध है कि इस जवान के खिलाफ़ उचित धाराओं में मुक़दमा दर्ज करिये और इसकी सेवा समाप्त करिये। pic.twitter.com/SjFygbQ5Ur
— Imran Pratapgarhi (@ShayarImran) March 8, 2024