Connect with us

Kerala

പോലീസ് വാഹനം ഇടിച്ചു; പരിക്കേറ്റ യുവതികളെ ആശുപത്രിയിലെത്തിച്ച പോലീസ് പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് പരാതി

ഒറ്റപ്പാലം സി ഐ സഞ്ചരിച്ചിരുന്ന വാഹനം രജനിയും സുജയും സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

Published

|

Last Updated

തൃശൂര്‍|പോലീസ് വാഹനം ഇടിച്ച് പരിക്കേറ്റ യുവതികളെ ആശുപത്രിയിലെത്തിച്ച പോലീസ് പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് പരാതി. പാഞ്ഞാള്‍ പഞ്ചായത്തിലെ പൈങ്കുളം തേറുങ്ങാട്ടില്‍ വീട്ടില്‍ രജനി, ഇരുപ്പലത്ത് സുജ എന്നിവരാണ് പരാതി നല്‍കിയത്. മെയ് 11ന് രാവിലെ ഷൊര്‍ണൂര്‍ – കുളപ്പുള്ളി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.

ഒറ്റപ്പാലം സി ഐ സഞ്ചരിച്ചിരുന്ന വാഹനം രജനിയും സുജയും സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പോലീസ് വാഹനം അമിത വേഗതയില്‍ ആയിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയെന്നാണ് യുവതികള്‍ പറയുന്നത്.

പരിക്കേറ്റ യുവതികളെ പോലീസ് വാഹനത്തില്‍ വാണിയംകുളം പി കെ ദാസ് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ചികിത്സാ ചെലവ് മുഴുവന്‍ വഹിക്കാമെന്ന് പറഞ്ഞ് കുറച്ച് തുക മാത്രം നല്‍കി പോലീസ് പോയെന്നും പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നുമാണ് യുവതികളുടെ പരാതി.

പിന്നീട് സുജക്കെതിരെ പോലീസ് കേസെടുത്തെന്നും യുവതികള്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും യുവതികള്‍ പരാതി നല്‍കി.