Connect with us

Kannur

പ്രതിയെ പിടികൂടാനെത്തിയ പോലീസ് യുവാവിനെ മുറിക്കുള്ളിലിട്ടു മര്‍ദിച്ചു; പരാതിയുമായി കുടുംബം

കണ്ണൂര്‍ മലപ്പട്ടം സ്വദേശി സുഹൈലിന്റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. മഫ്തിയില്‍ എത്തിയ മങ്കട പോലീസ് മര്‍ദിച്ചെന്നാണ് ആരോപണം.

Published

|

Last Updated

കണ്ണൂര്‍ | പ്രതിയെ പിടികൂടാനെത്തിയ പോലീസ് മര്‍ദിച്ചെന്ന് പരാതി. കണ്ണൂര്‍ മലപ്പട്ടം സ്വദേശി സുഹൈലിന്റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. മഫ്തിയില്‍ എത്തിയ മങ്കട പോലീസ് മര്‍ദിച്ചെന്നാണ് ആരോപണം.

സുഹൈലിനെ മുറിക്കുള്ളിലിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കണ്ണൂര്‍ കമ്മീഷണര്‍ക്കും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും കുടുംബം പരാതി നല്‍കി.

പോലീസിനെ മര്‍ദിച്ചെന്ന പരാതിയില്‍ സുഹൈലിനെതിരെയും കേസെടുത്തിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലിരിക്കേ ടോയ്‌ലറ്റ് ക്ലീനര്‍ കുടിച്ച പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest