Connect with us

vd satheeshan @press

പോലീസ് അതിക്രമം വെച്ചുപൊറുപ്പിക്കില്ല: ഭീഷണിയുമായി വി ഡി സതീശന്‍

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക് നേരെ കാലുയര്‍ത്തുന്നതിന് മുമ്പ് പോലീസ്‌ മൂന്ന് പ്രാവശ്യം ആലോചിക്കണം

Published

|

Last Updated

തിരുവനന്തപുരം |  കെ റെയില്‍ കല്ലിടല്‍ തടയാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കരിച്ചാറയില്‍ പോലീസ് മര്‍ദനമേറ്റ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പോലീസ് അതിക്രമം ഇനി വെച്ചുപൊറിപ്പിക്കില്ല. ഭീഷണി എങ്കില്‍ ഭീഷണി ആയി തന്നെ ഇതിനെ കണക്കാക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കാലുയര്‍ത്തുന്ന പോലീസുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ കാലുയര്‍ത്തുന്നതിന് മുമ്പ് മൂന്ന് പ്രാവശ്യം ആലോചിക്കണം. ഒരു സ്ഥലത്തും കെ റെയില്‍ കല്ലിടാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. കല്ലിട്ടാല്‍ പിഴുത് എറിയുമെന്നും സതീശന്‍ പറഞ്ഞു.

ഒരു പോലീസുകാരന്‍ ബൂട്ട് ഇട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നാഭിക്ക് ചവിട്ടി. മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി. ഇതിന്റെ തെളിവുകളൊക്കെ ഇപ്പോള്‍ മാധ്യമങ്ങളില്‍ ദൃശ്യങ്ങളായി വന്നുകഴിഞ്ഞു. ഡല്‍ഹി പോലീസ് കാണിക്കുന്നത് പോലെ തന്നെയാണ് കേരളാ പോലീസും കാണിക്കുന്നത്. കാടന്‍ രീതിയിലാണ് സമരത്തെ പിണറായി പോലീസ് നേരിടുന്നതെന്നും സതീശന്‍ പറഞ്ഞു.