Connect with us

Kerala

കുടിയൻമാർക്കും ബാറുകൾക്കും നിയന്ത്രണവുമായി പോലീസ്

ബാറുകൾ രാത്രി 11 മണി വരെ മാത്രം, മൈക്ക് ഉപയോഗത്തിനും നിയന്ത്രണം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ബാറുകൾ സമയക്രമം ലംഘിക്കുന്നത് തടയാൻ കർശന നിയന്ത്രണവുമായി പോലീസ് മേധാവി. രാത്രി 11ന് ശേഷം പ്രവർത്തിക്കുന്ന ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള പോലീസ് ആക്ടിലെ അധികാരം പ്രയോഗിക്കാനാണ് ജില്ലാ പോലീസ് മേധാവിമാർക്ക് ഡി ജി പി അനിൽകാന്ത് നിർദേശം നൽകിയത്.

ഗുണ്ടകളെ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് ബാറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. മുൻകൂർ അനുമതിയില്ലാത്ത ഡി ജെ പാർട്ടി നടക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, പൊതുകെട്ടിടങ്ങളിലെ സംഘം ചേർന്നുള്ള മദ്യപാനം എന്നിവ കണ്ടെത്തിയാൽ ഇവരുടെ ലൈസൻസ് റദ്ദാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകും.

കെട്ടിടങ്ങൾക്കുള്ളിൽ രാത്രി 11ന് ശേഷവും തുറസ്സായ സ്ഥലത്ത് രാത്രി പത്തിന് ശേഷവും മൈക്ക് പ്രവർത്തിപ്പിച്ചാലും നടപടിയെടുക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് ഡി ജി പി നിർദേശം നൽകിയിട്ടുണ്ട്.

Latest