Connect with us

National

ലൈംഗികാതിക്രമ പരാതിയുമായെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍

ബെംഗളൂരു ബൊമ്മനഹള്ളി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അരുണ്‍ തോനെപ്പയാണ് അറസ്റ്റിലായത്.

Published

|

Last Updated

ബെംഗളൂരു | ലൈംഗികാതിക്രമം നേരിട്ടതായി പരാതിപ്പെടാന്‍ പോലീസ് സ്റ്റേഷനിലെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. ബൊമ്മനഹള്ളി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അരുണ്‍ തോനെപ്പയെയാണ് അറസ്റ്റിലായത്.

പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ വിക്കി എന്ന യുവാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയുമായി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പെണ്‍കുട്ടി മാതാവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തിയത്.

കേസില്‍ സഹായിക്കാനെന്ന വ്യാജേന അരുണ്‍ തോനെപ്പ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടാക്കുകയും ജോലി കണ്ടെത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഒരു ഹോട്ടലിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് ആരോപണം. സ്വകാര്യദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ വിക്കിയെയും തോനെപ്പയെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Latest