Kerala
തിരുവനന്തപുരത്ത് ലഹരി സംഘത്തെ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരന് നേരെ ആക്രമണം
ഷിര്‍ജുവിന്റെ കാലില്‍ മൂന്ന് പൊട്ടലുകളുണ്ട്.

തിരുവനന്തപുരം| തിരുവനന്തപുരത്ത് ലഹരി സംഘത്തെ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരന് നേരെ ആക്രമണം. അയിരൂര്‍ പോലീസ് സ്റ്റേഷനിലെ ഷിര്‍ജുവിനാണ് പരുക്കേറ്റത്. ഷിര്‍ജുവിനെ സംഘം കുഴിയിലേക്ക് തള്ളിയിടുകയായിരുന്നു. ഇതേതുടര്‍ന്ന് ഷിര്‍ജുവിന്റെ കാലില്‍ മൂന്ന് പൊട്ടലുകളുണ്ട്. പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. പോലീസ് സംഘത്തെ തള്ളിമാറ്റി പ്രതികള്‍ രക്ഷപ്പെട്ടു.
അതേസമയം ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ തീരദേശത്ത് നടത്തിയ പോലീസ് റെയ്ഡില്‍ ഒരാള്‍ പിടിയിലായി. പെരുമാതുറ സ്വദേശിയായ അസറുദ്ധീനാണ് പിടിയിലായത്. ഹാര്‍ബറുകളിലും ബോട്ട് ലാന്‍ഡിങ് ഏരിയകളിലും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
---- facebook comment plugin here -----