Kerala
സായുധ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍
അവധി നല്‍കാത്തതിന്റെ പേരില്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം
മലപ്പുറം | അരീക്കോട് സായുധ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍. വയനാട് സ്വദേശി വിനീത് ആണ് മരിച്ചത്.
എസ് ഒ ജി കമാന്‍ഡോ ആയ വിനീത് അവധി നല്‍കാത്തതിന്റെ പേരില്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)
---- facebook comment plugin here -----