Kerala
തൃത്താലയില്‍ പോലീസുകാരനെ വാഹനമിടിച്ചു വീഴ്ത്തി; ഒരാള്‍ അറസ്റ്റില്‍
വാഹനമുടമ അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകന്‍ അലനാണ് വാഹനമോടിച്ചിരുന്നത്. അലന്‍ ഒളിവിലാണ്.
പാലക്കാട് | തൃത്താലയില്‍ പോലീസുകാരനെ വാഹനമിടിച്ചു വീഴ്ത്തി. എസ് ഐ ശശിയെയാണ് വാഹന പരിശോധനക്കിടെ വാഹനമിടിച്ചു വീഴ്ത്തിയത്. സംഭവത്തില്‍ ഞാങ്ങാട്ടിരി സ്വദേശിയായ വാഹനമുടമ അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകന്‍ അലനാണ് വാഹനമോടിച്ചിരുന്നത്. അലന്‍ ഒളിവിലാണ്. അലനെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
എസ് ഐയെ മനപ്പൂര്‍വം വാഹനമിടിക്കുകയായിരുന്നു എന്ന് തൃത്താല സി ഐ. എസ് ഐയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. കൊലപാതക ശ്രമത്തിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഒളിവില്‍ പോയ അലന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. രണ്ടുപേരാണ് ഇടിച്ച വാഹനത്തില്‍ ഉണ്ടായിരുന്നത്. ദുരൂഹ സാഹചര്യത്തിലാണ് ഇവരെ കണ്ടതെന്നും സി ഐ പറഞ്ഞു.