Connect with us

National

മണിപ്പൂരില്‍ പോലീസുകാരനെ വെടിവച്ച് കൊന്ന കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

ഫിലിപ്പ് ഖൈഖോലാല്‍ ഖോങ്സായ്, ഹേംഖോലാല്‍ മേറ്റ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ഇംഫാല്‍| മണിപ്പൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍. ഫിലിപ്പ് ഖൈഖോലാല്‍ ഖോങ്സായ്, ഹേംഖോലാല്‍ മേറ്റ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തി പട്ടണത്തില്‍ നിന്ന് ഇന്നലെയാണ് ഫിലിപ്പ് ഖൈഖോലാലിനെ പോലീസ് പിടികൂടിയത്. അറസ്റ്റിലായ ഹേംഖോലാല്‍ മേറ്റ് കെ. മൗല്‍സാംഗ് ഗ്രാമത്തിലെ തലവനും മേറ്റ് ട്രൈബ് യൂണിയന്‍ ഫിനാന്‍സ് സെക്രട്ടറിയുമാണ്.

2023 ഒക്ടോബര്‍ 31-നാണ് പോലീസ് ഉദ്യോഗസ്ഥനായ ചിങ്തം ആനന്ദ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മോറെയിലെ ഒരു പുതിയ ഹെലിപാഡിന്റെ ജോലിക്ക് മേല്‍നോട്ടം വഹിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.

 

 

 

---- facebook comment plugin here -----

Latest