niyamasabha session
നയപ്രഖ്യാപനം: ഗവര്‍ണറുടെ നടപടിയെ ന്യായീകരിച്ചു ബി ജെ പി
സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റം പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കോഴിക്കോട് | നിയമസഭയില്‍ നയപ്രഖ്യാപനത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടിയെ ന്യായീകരിച്ചു ബി ജെ പി.
ഗവര്‍ണറുടെ അതൃപ്തി സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്നു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. തെറ്റായ രാഷ്ട്രീയ പ്രചാരണം നടത്താന്‍ നിയമസഭയെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. നയ പ്രഖ്യാപന ത്തെ കവല പ്രസംഗത്തിനുള്ള വേദിയാക്കി മാറ്റാന്‍ ശ്രമിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റം പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നിയമസഭയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. പ്രതിപക്ഷം അതിനു കൂട്ട് നില്‍ക്കുന്നു. ഗവര്‍ണറുടെ അസംതൃപ്തി സര്‍ക്കാരിന്റെ വില കുറഞ്ഞ നിലപാടു കൊണ്ടാണ്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമരം പൊളിഞ്ഞു പാളീസാകും. പണത്തിനു വേണ്ടിയുള്ള ആര്‍ത്തി നിര്‍ത്തേണ്ടതു മുഖ്യമന്തിയും കുടുംബ വുമാണ്. വിഡി സതീശന്‍ മന്ത്രിസഭയിലെ ഒരു അംഗത്തെ പോലെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.