Connect with us

Kerala

സിൽവർ ലൈൻ നടപ്പാക്കുമെന്ന് നയപ്രഖ്യാപനം. ഗവർണറെക്കൊണ്ട് പറയിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി

ഒന്നും നടക്കാൻ പോകുന്നില്ലെന്ന് വി മുരളിധരൻ

Published

|

Last Updated

തിരുവനന്തപുരം| സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപനത്തില്‍ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചതിന് പിന്നാലെ നടക്കാൻ പോകുന്നില്ലെന്ന പ്രഖ്യാപനവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പദ്ധതിയുടെ ഡിപിആര്‍ കേന്ദ്ര അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. വേഗമേറിയതും സുരക്ഷിതവുമായ ഗതാഗതമാര്‍ഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ ഗവർണർ കൂട്ടിച്ചേർത്തു.

ഗവർണറെ കൊണ്ട് പറയിപ്പിച്ചാലും പദ്ധതി നടക്കാൻ പോകുന്നില്ലെന്നാണ് വി മുരളീധരൻ പറഞ്ഞത്. സർക്കാർ എഴുതിക്കൊടുത്തത് വായിക്കുക മാത്രമാണ് ഗവർണർ ചെയ്തത്.  നയപ്രഖ്യാപനം ഗവർണറുടെ ഭരണഘടനാ ഉത്തരവാദിത്വമാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.