pma salam statement reaction
പള്ളികളിലെ രാഷ്ട്രീയ പ്രചാരണം: ലീഗ് തീരുമാനത്തിനെതിരെ അമര്‍ഷം പുകയുന്നു
'ലീഗ് നീക്കം സംസ്ഥാനത്ത് വര്‍ഗീയ ദ്രൂവീകരണ രാഷ്ട്രീയം ശക്തിപ്പെടാനുള്ള വെടിമരുന്ന്'
കോഴിക്കോട് | സംസ്ഥാന സര്‍ക്കാറിനെതിരായ പ്രചാരണത്തിന് പള്ളികള്‍ ഉപയോഗിക്കാനുള്ള മുസ്ലിം ലീഗ് നീക്കത്തിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വീടാനുള്ള നീക്കത്തിനെതിരായ പ്രതിഷേധം എന്ന പേരിലാണ് വരുന്ന വെള്ളിയാഴ്ച പള്ളികളില്‍ സര്‍ക്കാറിനിതിരെ പ്രചരണം നടത്തുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം അറിയിച്ചിരിക്കുത്. എന്നാല്‍ ലീഗിന്റെ നടപടി വിശ്വാസികളുടെ പ്രാര്‍ഥന കേന്ദ്രമായ പള്ളികളെ സംഘര്‍ഷത്തിലേക്ക് എത്തിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ വഖ്ഫ് നിയമനം പി എസ് സിക്ക് വിടുന്നത് വിശ്വാസികള്‍ക്കെതിരായ നീക്കമായി കണ്ടാണ് ലീഗ് അനുകൂലികള്‍ പ്രതിരോധം തീര്‍ക്കുന്നത്. ഏതായാലും ദുരവ്യാപക പ്രത്യാഘതങ്ങളുണ്ടാക്കുന്ന ഒരു നീക്കത്തിനാണ് ലീഗ് തുടക്കമിടുന്നത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്ന പ്രതികരണങ്ങള്‍ ഇത് അടിവരയിടുന്നു.
രാഷ്ട്രീയ പ്രചാരണത്തിന് പള്ളികളെ ഉപയോഗിച്ചാല്‍ തടയുമെന്ന് ഒരു വിഭാഗവും എന്നാല്‍ മുസ്ലിംങ്ങള്‍ക്കെതിരായ നീക്കം പള്ളിയില്‍ തന്നെ പറയുമെന്ന് മറുവിഭാഗവും വാദിക്കുന്നു. ഇരു വിഭാഗവും നടത്തുന്ന പോര്‍വിളിയെ പ്രോത്സാഹിപ്പിച്ച് വ്യാജ സംഘ്പരിവാര്‍ പ്രൊഫൈലുകളും സജീവമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പല ക്ഷേത്രങ്ങളും ബി ജെ പിയും സംഘ്പരിവാറും ആശയപ്രചാരണത്തിന് ഉപയോഗിക്കുന്നതിന് സമാനമായ ഇടപെടലായാണ് ലീഗ് നീക്കവും വിലയിരുത്തപ്പെടുന്നത്. ലീഗിന്റെ നീക്കത്തിന്റെ ചുവട് പിടിച്ച് വരും നാളുകളില്‍ കേരളത്തിലും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘ്പരിവാര്‍ പ്രചാരണം ശക്തപ്പെടും.
കേരളത്തിന്റെ പൊതുമണ്ഡലത്തെ വര്‍ഗീയമായ ചേരിതിരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ തന്നെ വ്യാപകമാണ്. ലൗ ജിഹാദ് ആരോപണവും ഹലാല്‍ ഭക്ഷണ വിവാദവും ഹാഗിയ സോഫിയ വിഷയവുമെല്ലാം ഉയര്‍ത്തിക്കാട്ടി വ്യാപക വര്‍ഗീയ പ്രചാരണങ്ങളാണ് നടക്കുന്നത്. പള്ളികളെ രാഷ്ട്രീയ പ്രാചരണത്തിന് ഉപയോഗിക്കാനുള്ള ലീഗിന്റെ നീക്കം ഇത്തരം വര്‍ഗീയ ദ്രൂവീകരണ രാഷ്ട്രീയത്തിന് വെടിമരുന്നാകുമെന്നാണ് പൊതുവിലയിരുത്തല്‍. ഇത്തരം പ്രചാരണങ്ങളിലൂടെയുണ്ടാകുന്ന അനിഷ്ട സഭവങ്ങളുടെ ഉത്തരവാദിത്തം അഹ്വാനം ചെയ്തവര്‍ക്കായിരിക്കുമെന്നും എതിര്‍ വിഭാഗം പറയുന്നു. പാലാ രൂപത ബിഷപ്പ് ക്രിസ്ത്യന്‍ പള്ളിക്കുള്ളില്‍വെച്ച് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി നടത്തിയ പ്രതിരോധം ചിലര്‍ ലീഗിനെ ഓര്‍മിപ്പിക്കുന്നു.
ഓരോ നാട്ടിലേയും ജനങ്ങളുടെ അധ്വാനത്തിന്റെ ഫലമായി കെട്ടിപ്പൊക്കിയ പള്ളികള്‍ ഏതെങ്കിലും പാര്‍ട്ടി രാഷ്ട്രീയ വേദിയാക്കി മാറ്റുന്നത് കുറ്റകരമാണ്. നാളെ മറ്റു പാര്‍ട്ടികളും ഇതേ ആവശ്യവുമായി എത്തും. ഇത് സംഘര്‍ഷത്തിനിടയാക്കും. വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതിനെ ലീഗ് എതിര്‍ക്കുന്നത് പലതും മറച്ചുവെക്കാനാണ്. വഖ്ഫ് ബോര്‍ഡിനെ ഉപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പ് കഥകള്‍ പുറത്തുവരും. നിയമനങ്ങള്‍ക്ക് കോഴ വാങ്ങാനാകില്ല. സംസ്ഥാനത്ത് ഉടനീളം പതിനായിരത്തിലേറെ വഖ്ഫ് ഭൂമികള്‍ പലരും കൈയേറിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ തുറന്നുകാട്ടപ്പെടുമെന്ന ഭയമാണ് ഇപ്പോഴത്തെ എതിര്‍പ്പിന് പിന്നിലെല്ലാമെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.