Connect with us

Kerala

രാഷ്ട്രീയത്തെ വഴി തെറ്റിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്‍സ്: ജി സുധാകരന്‍

സാമൂഹിക വിമര്‍ശനങ്ങളെ തകര്‍ക്കുന്ന മാധ്യമ സംസ്‌കാരമാണ് ഇപ്പോഴുള്ളത്

Published

|

Last Updated

ആലപ്പുഴ |  രാഷ്ട്രീയക്കാര്‍ക്കും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും സ്വഭാവ ശുദ്ധി വേണമെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ആണെന്നും സുധാകരന്‍ പറഞ്ഞു. സാമൂഹിക വിമര്‍ശനങ്ങളെ തകര്‍ക്കുന്ന മാധ്യമ സംസ്‌കാരമാണ് ഇപ്പോഴുള്ളത്. പൊളിറ്റിക്കല്‍ ക്രിമിനല്‍സ് പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളാണ് പലപ്പോഴും മാധ്യമങ്ങളില്‍ വരുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചു. മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സംസ്‌കാരിക സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അതിനെക്കുറിച്ച് ഒന്നുമറിയാത്ത നേതാവിനായിരിക്കും പരിഗണന. സ്ഥാപനം പടുത്തുയര്‍ത്താന്‍ കഷ്ടപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തകന് ഒരു പരിഗണനയുമില്ല.നേരത്തെ ഇതായിരുന്നില്ല സ്ഥിതി. അവര്‍ക്ക് സംസാരിക്കാന്‍ ഒഴിഞ്ഞു കൊടുക്കുമായിരുന്നു- ജി സുധാകരന്‍ പറഞ്ഞു