Connect with us

National

ബിഹാറില്‍ രാഷ്ട്രീയ നാടകം തുടരുന്നു; നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റു

ഒന്‍പതാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത്.

Published

|

Last Updated

പാറ്റ്ന  | ബിഹാറില്‍നിതീഷ് കുമാര്‍ നയിക്കുന്ന ജെ ഡി യു- ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു.സമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ജെഡിയുവിനും ബിജെപിക്കും മൂന്ന് മന്ത്രിമാര്‍ വീതമാണുള്ളത്. എച്ച്എമ്മിന്റെ ഒരംഗവും ഒരു സ്വതന്ത്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.ഒന്‍പതാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത്. സഖ്യത്തെ പിന്തുണക്കുന്ന ബിജെപി-ജെഡിയു- ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച എന്നിവരുടെ എംഎല്‍എമാര്‍ അടക്കം 128 പേരുടെ പട്ടിക ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് കൈമാറി. 127 എംഎല്‍എമാരുടെ പിന്തുണയാണ് സഖ്യത്തിനുള്ളത്. ഒരു സ്വതന്ത്രനും സഖ്യത്തെ പിന്തുണ പ്രഖ്യാപിച്ചു

രണ്ട് ഉപമുഖ്യമന്ത്രി പദവിയും സ്പീക്കര്‍ പദവിയും ബിജെപിക്ക് നല്‍കാന്‍ ധാരണയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മന്ത്രിസഭയില്‍ ബിജെപിക്ക് കൂടുതല്‍ മന്ത്രിപദവികളും നല്‍കുമെന്നാണ് വിവരം. ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി എംഎല്‍എമാരുടെ യോഗം പ്രമേയം പാസ്സാക്കി.സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍  മോഡിയെ ഉപമുഖ്യമന്ത്രിയാക്കാനായിരുന്നു നിതീഷിന്റെ നീക്കം. എന്നാല്‍ പട്‌നയില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ അമിത് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സമ്രാട്ട് ചൗധരിയെ ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.

ഒന്‍പതാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നത്. ഇതു നാലാം തവണയാണ് നിതീഷ് കുമാര്‍ രാഷ്ട്രീയ ചേരി മാറുന്നത്. 243 അംഗങ്ങളുള്ള ബിഹാര്‍ നിയമസഭയില്‍ 79 എംഎല്‍എമാരുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 78 ,ജെഡിയു 45, കോണ്‍ഗ്രസ് 19, സിപിഐ എംഎല്‍ 12, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (സെക്കുലര്‍)4, സിപിഐ 2, സിപിഎം2, എഐഎംഐഎം ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഒരു സീറ്റില്‍ സ്വതന്ത്രനാണ്. കേവല ഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്

 

Latest