Connect with us

karnataka election

ആദ്യ ഫലസൂചനകള്‍ വന്നു: കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമായി

അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഓപ്പറേഷന്‍ താമരയുടെ നീക്കങ്ങള്‍ എന്തായിരിക്കണമെന്ന ആലോചനകളാണ് ബി ജെ പി ക്യാമ്പില്‍ നടക്കുന്നത്

Published

|

Last Updated

ബംഗളൂരു | ജനവിധി എന്താവുമെന്ന സൂചനകള്‍ പുറത്തുവരും മുമ്പു തന്നെ കര്‍ണാടകയില്‍ കരുനീക്കങ്ങള്‍ ശക്തമായി.

അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഓപ്പറേഷന്‍ താമരയുടെ നീക്കങ്ങള്‍ എന്തായിരിക്കണമെന്ന ആലോചനകളാണ് ബി ജെ പി ക്യാമ്പില്‍ നടക്കുന്നത്. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജെ ഡി എസ്സുമായി നടക്കേണ്ട ഡീലുകളാണ് പ്രധാനമായും ആലോചന നടക്കുന്നത്. ഇതനനുസൃതമായ രാഷാട്രീയ നിലപാടുകളാണ് കുമാര സ്വാമി പ്രകടിപ്പിക്കുന്നത്. ബി ജെ പി വിരുദ്ധ മതേതര രാഷ്ട്രീയത്തെക്കുറിച്ചൊന്നും അദ്ദേഹം ഇപ്പോള്‍ മിണ്ടാത്തത് ബി ജെ പിയുമായുള്ള കൂട്ടുകച്ചവടത്തിനുള്ള സന്നദ്ധതയിലേക്കാണു വെളിച്ചം വീശുന്നത്.

കോണ്‍ഗ്രസ്, ജെഡിഎസ് ക്യാംപുകളില്‍ കരുനീക്കങ്ങള്‍ ശക്തമാണ്. തങ്ങളുടെ എം എല്‍ എ മാരെ കാത്തു സൂക്ഷിക്കുക എന്ന സുപ്രധാന ചുവടുകളാണ് കോണ്‍ഗ്രസ്സ് നടത്തുന്നത്.

തൂക്കു സഭയ്ക്കുള്ള സാധ്യത പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് മൂന്നു പ്രധാന രാഷ്ട്രീയ പാര്‍ട്ടികളേയും ആശങ്കയിലാക്കിയത്. ബെഗളൂരു കേന്ദ്രീകരിച്ചാണ് എന്ന കരുനീക്കങ്ങളും നടക്കുന്നത്.

ആര്‍ക്കും ഭൂരിപക്ഷില്ലാത്ത അവസ്ഥയുണ്ടാവുമെന്നു തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സൂചന ഉണ്ടായിരുന്നതിനാല്‍ കുതിരക്കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക ശക്തമായിരുന്നു.

തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ചതോടെ വിലപേശല്‍ തന്ത്രവുമായാണ് ജെഡിഎസ് രംഗത്തുള്ളത്. അതിനാല്‍ തന്നെ ഇന്നു ഫലമറിവാകുമ്പോള്‍ മാധ്യമ ശ്രദ്ധമുഴവുന്‍ ജെ ഡി എസ് കേന്ദ്രങ്ങളിലാണ്.

 

ജെ ഡി എസ് മതേതര പക്ഷത്തിന്റെ സബ്ദമാവുമെന്ന പ്രതീക്ഷ ഇപ്പോള്‍ ആരും പ്രകടിപ്പിക്കുന്നില്ല. നേരത്തെ ജെ ഡി എസ് വിട്ടു കോണ്‍ഗ്രസ്സില്‍ പോയ സി എം ഇബ്രാഹിമിനെ തിരികെ കൊണ്ടുവന്നതടക്കം ന്യൂനപക്ഷങ്ങളുടെ പിന്‍തുണ ആകര്‍ഷിക്കാന്‍ ശ്രമം നടത്തിയ ജെ ഡി എസ് ബി ജെ പി വിരുദ്ധ ചേരിയുടെ ശബ്ദമാവുമോ എന്ന ചോദ്യം കന്നഡയില്‍ ശക്തമാണ്.

 

ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്ന കോണ്‍ഗ്രസും തിരക്കിട്ട കരനീക്കങ്ങളിലാണ്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല അടക്കമുള്ള നേതാക്കള്‍ ബെഗളൂരുവിലെത്തിയിട്ടുണ്ട്. ഭൂരിപക്ഷം ഉറപ്പിച്ചാല്‍ ഉടനെ വിജയികളായ എല്ലാവരോടും ഉടനെ ബെംഗളൂരുവിലെത്താനാണ് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയത്. കേവലഭൂരിപക്ഷം കിട്ടിയാല്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

ബിജെപി ക്യാമ്പിലും ചര്‍ച്ചകള്‍ സജീവമാണ്. ബിഎസ് യെദിയൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും അടക്കമുള്ള നേതാക്കള്‍ ബെംഗളൂരുവിലുണ്ട്. ധര്‍മ്മേന്ദ്ര പ്രധാന്‍ അടക്കമുള്ള കേന്ദ്ര നേതാക്കളും ചര്‍ച്ചകള്‍ക്ക് എത്തി. ഓപ്പറേഷന്‍ താമരക്കുള്ള കരുനീക്കങ്ങള്‍ക്കാണ് ബി ജെ പി കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.