Kerala
വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മേളനങ്ങളും പാര്‍ട്ടി പരിപാടികളും; എംവി ഗോവിന്ദനും കടകംപള്ളിയും അടക്കമുള്ള നേതാക്കൾ നേരിട്ട് ഹാജരാകണം
വഴിയടച്ച് സെക്രട്ടറേയിറ്റിൽ ജോയിന്‍റ് കൗണ്‍സിൽ നടത്തിയ സമരത്തിലെ കോടതിയലക്ഷ്യ ഹരജിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കൾ നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.
തിരുവനന്തപുരം | റോഡ് കെട്ടിയടച്ച് പാര്‍ട്ടി സമ്മേളനം നടത്തിയ സംഭവത്തില്‍ നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.
വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനും നേരിട്ട് ഹാജരാകണം. സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് കെട്ടിയടച്ച് സിപിഐയുടെ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ നടത്തിയ സമരത്തിലും നേതാക്കള്‍ ഹാജരാകണം.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കളാണ് നേരിട്ട് ഹാജരാകേണ്ടത്.
ഫെബ്രുവരി പത്തിനാണ് നേതാക്കള്‍ ഹാജരാകേണ്ടത്.വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമ്മേളനങ്ങളും പാര്‍ട്ടി പരിപാടികളും സമരങ്ങളും സംഘടിപ്പിച്ച വിവിധ സംഭവങ്ങള്‍ പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം.