National
രാഷ്ട്രീയ പാര്‍ട്ടികള്‍ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകള്‍ സ്വീകരിക്കുന്നത് വിലക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍
2000 രൂപക്ക് മുകളില്‍ സംഭാവന നല്‍കുന്നവരുടെ പേരുകള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം.
ന്യൂഡല്‍ഹി | രാഷ്ട്രീയ പാര്‍ട്ടികള്‍ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകള്‍ സ്വീകരിക്കുന്നത് വിലക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്. ഇതുമായി ബന്ധപ്പെട്ട ഭേദഗതികള്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഉണ്ടാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 2000 രൂപക്ക് മുകളില്‍ സംഭാവന നല്‍കുന്നവരുടെ പേരുകള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം. 20,000 രൂപക്ക് മുകളില്‍ ലഭിക്കുന്ന ഫണ്ടുകളുടെ വിവരങ്ങള്‍ മാത്രമാണ് നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കേണ്ടത്.
രാഷ്ട്രീയ ഫണ്ടിംഗ് മേഖല സുതാര്യമാക്കാനും ശുദ്ധീകരിക്കാനുമാണ് നീക്കമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ നിയമ മന്ത്രി കിരണ്‍ റിജിജുവിനെഴുതിയ കത്തില്‍ പറയുന്നു.
---- facebook comment plugin here -----