Connect with us

Kerala

ആരോപണങ്ങളില്‍ ഉറച്ചു നിന്നാല്‍ അന്‍വറിന് രാഷ്ട്രീയ പിന്തുണ നല്‍കും: എം എം ഹസ്സന്‍

മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഹസ്സന്‍.

Published

|

Last Updated

തിരുവനന്തപുരം | ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനിന്നാല്‍ പി വി അന്‍വര്‍ എം എല്‍ എക്ക് രാഷ്ട്രീയ പിന്തുണ നല്‍കുമെന്ന പ്രഖ്യാപനവുമായി യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. അന്‍വര്‍ നട്ടെല്ലോടെ മുന്നോട്ട് വന്നാല്‍ യു ഡി എഫ് പിന്തുണയ്ക്കും. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ നമ്പര്‍ വണ്‍ ക്രിമിനലാണ് എ ഡി ജി പി. അജിത് കുമാര്‍ എന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തുകയാണെന്നും രാഹുല്‍ പറഞ്ഞു. സെക്രട്ടേറിയറ്റിനെയാണ് അദ്ദേഹം അധോലോക കേന്ദ്രമെന്ന് വിശേഷിപ്പിച്ചത്.

താനൂരിലെ കൊലയ്ക്ക് പിന്നില്‍ മുന്‍ എസ് പി. സുജിത് ദാസ് ആണെന്നും അതിന് നിര്‍ദേശം നല്‍കിയത് അജിത് കുമാര്‍ ആണെന്നും രാഹുല്‍ ആരോപിച്ചു.

 

Latest