Connect with us

National

ജാർഖണ്ഡിൽ രാഷ്ട്രീയ കോലിളക്കം; ചമ്പായ് സോറൻ ബിജെപിയിലേക്ക്

ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത്ഷായുമായി ചമ്പായ് സോറൻ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

Published

|

Last Updated

ചമ്പായ് സോറൻ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുന്നു.

റാഞ്ചി | ജാർഖണ്ഡിൽ വൻ രാഷ്ട്രീയ കോലിളക്കം സൃഷ്ടിച്ച്, മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ജെ​എം​എം നേ​താ​വു​മാ​യ ചമ്പായ് സോറൻ ബി ജെ പിയിലേക്ക്. വെള്ളിയാഴ്ച അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത്ഷായുമായി ചമ്പായ് സോറൻ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിൽ ഹേമന്ത് സോറൻ സർക്കാറിൽ മന്ത്രിയാണ് അദ്ദേഹത്തിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ചമ്പായ് സോറൻ.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ തുടർന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചപ്പോഴാണ് ചമ്പായ് സോറൻ മുഖ്യമന്ത്രിയായത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. എന്നാൽ ഹേമന്ദ് സോറൻ ജയിൽ മോചിതനായതോടെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു. ഇതിന് പിന്നാലെയാണ് പാർട്ടി മാറ്റം.

ചമ്പായ് സോറൻ ബിജെപയിൽ ചേരുമെന്ന് നേരത്തെ അഭ്യൂഹം പ്രചരിച്ചിരുന്നു. തനിക്ക് മുന്നിൽ മൂന്ന് വഴികളുണ്ടെന്നും സാധ്യതകൾ തുറന്നുകിടക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുക എന്നതാണ് ഒന്നാമത്തെ വഴി. പുതിയ പാർട്ടി രൂപീകരിക്കുക രണ്ടാമത്തെ വഴി. യോജിച്ചുപോകാവുന്ന മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുക. ഇത് മൂന്നാമത്തെ വഴി. ഈ സാധ്യതകള്‍ തുറന്നു കിടക്കുകയാണ്’ – ഇതായിരുന്നു അദ്ദേഹത്തിന്റെ എക്സ് കുറിപ്പ്.

ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് രാഷ്ട്രീയ കൊടുങ്കാറ്റുയരുന്നത്.

---- facebook comment plugin here -----

Latest