Connect with us

governor letter

വൈസ് ചാന്‍സിലര്‍ നിയമനങ്ങളിലെ രാഷ്ട്രീയം: അതൃപ്തിയുമായി ഗവര്‍ണര്‍

സര്‍വകലാശാലകളുടെ ചാന്‍സിലര്‍ പദവി ഒഴിയാന്‍ തയ്യാര്‍; മുഖ്യമന്ത്രിക്ക് കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം |  സര്‍വകലാശാലകളിലെ വൈസ്ചാന്‍സിലര്‍ നിയമനങ്ങളില്‍ രാഷ്ട്രീയം കലരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച് ചാന്‍സിലര്‍കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആവശ്യമെങ്കില്‍ സര്‍വകലാശാലകളുടെ ചാന്‍സിലര്‍ പദവി ഒഴിയാന്‍ താന്‍ തയ്യാറാണ്. ചാന്‍സിലര്‍ പദവി റദ്ദാക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടുനല്‍കാന്‍ താന്‍ തയാറാണെന്ന് ഗവര്‍ണര്‍ കത്തില്‍ പറഞ്ഞു.

അടുത്തിടെ നടന്ന കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ വൈസ്ചാന്‍സിലര്‍ നിയമനമാണ് ഗവര്‍ണറുടെ രൂക്ഷവിമര്‍ശനത്തിന് കാരണമായത്. കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇക്കാര്യവും കത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്.

 

 

 

Latest