Kozhikode
രാഷ്ട്രീയം മണ്ണിനോടും മനുഷ്യരോടും പ്രതിബദ്ധതയുള്ളതാകണം: ഡോ അബ്ദുൽ ഹകീം അസ്ഹരി
കക്ഷി രാഷ്ട്രീയത്തിന്റെ പേരില്‍ മനുഷ്യമനസുകളില്‍ അകല്‍ച്ചയും വിദ്വേഷവും സൃഷ്ടിക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍മാറണം.
കൊടുങ്ങല്ലൂർ |രാഷ്ട്രീയം മനുഷ്യനോടും പ്രകൃതിയോടും പ്രതിബദ്ധതയുള്ളതാകണമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ എ പി അബ്ദുല്‍ ഹകീം അസ്ഹരി. എസ് വൈ എസ് പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്ലാറ്റിനം സഫര്‍ പദയാത്ര കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദിന് സമീപം ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കക്ഷി രാഷ്ട്രീയത്തിന്റെ പേരില്‍ മനുഷ്യമനസുകളില്‍ അകല്‍ച്ചയും വിദ്വേഷവും സൃഷ്ടിക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍മാറണം. ആരോഗ്യകരമായ സംവാദമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഉണ്ടാകേണ്ടതെന്നും രാജ്യത്തിന്റെ സമഗ്ര വികസനമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ലക്ഷ്യം വെക്കേണ്ടതെന്നും അദ്ദേഹംപറഞ്ഞു. ചേരമാന്‍ ജുമാമസ്ജിദ് മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം പി എസ് കെ. മൊയ്തു ബാഖവി നേതൃത്വം നല്‍കി.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് നിസാമി, ജില്ലാ സെക്രട്ടറി പി.യു. ഷമീര്‍, കെ.എ. മാഹിന്‍ സുഹ്രി, അമീര്‍ തളിക്കുളം, പി.എം.എസ്. തങ്ങള്‍, വി.എ. ഹുസൈന്‍ ഫാളിലി, മുഹമ്മദ് ഇയാസ് , അമീര്‍ വെള്ളിക്കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. പദയാത്രക്ക് അഴീക്കോട്, എറിയാട് എസ് .എന്‍ പുരം എന്നീ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം നവംബര്‍ 10 ന് പ്ലാറ്റിനം സഫര്‍ പദയാത്ര തൃശൂരില്‍സമാപിക്കും.