Connect with us

sahityotsav 2023

വെറുപ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടുന്നത് തടയണം: എസ് എസ് എഫ്

അഡ്വ. സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കാസർകോട് | ‘വൈവിധ്യങ്ങളൊഴുകുന്ന പാട്ടുഭാഷകൾ’ എന്ന പ്രമേയത്തിൽ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മുപ്പതാമത് ജില്ലാ സാഹിത്യോത്സവ് മത്സര പരിപാടികൾക്ക് തുടക്കം കുറിച്ചു. അഡ്വ. സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു. അഭിഭാഷകനും കന്നഡ സാഹിത്യകാരനുമായ പുനിത്ത് അപ്പു മുഖ്യാതിഥിയായി.

വെറുപ്പും വിദ്വേഷവും വ്യാപിപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ നമുക്ക് ചുറ്റിലും നടക്കുന്നുണ്ടെന്നും രാഷ്ട്രീയ ലാഭങ്ങൾക്കായി വിഭജനത്തിന്റെ രാഷ്ട്രീയം പയറ്റുകയാണ് ഫാസിസ്റ്റുകളെന്നും അവയെ എതിർത്ത് തോൽപ്പിക്കാൻ കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിനാകണമെന്നും എസ് എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി കെ ബി ബശീർ പറഞ്ഞു. സാംസ്കാരിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാമൂഹികമായ വിള്ളലുകൾക്ക് കാരണമാകുന്ന പ്രവർത്തനങ്ങളോ പ്രസ്താവനകളോ ഇല്ലാതിരിക്കാൻ സൂക്ഷ്മത കാണിക്കണം. സൗഹാർദം തകരുന്ന വാക്കുകൾക്ക് വേണ്ടി സംഘ്പരിവാർ കാത്തിരിക്കുന്നുണ്ട്. അതുപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആസൂത്രിത ശ്രമങ്ങളുമുണ്ട്. ഈ പശ്ചാത്തലത്തിൽ പക്വമായ നിലപാടുകളാകണം ഉത്തരവാദിത്തപ്പെട്ടവർ സ്വീകരിക്കേണ്ടത്. സാമൂഹിക സൗഹാർദം തകർക്കും വിധത്തിലുള്ള യാതൊന്നും സംഭവിക്കാതിരിക്കാനുളള ജാഗ്രത കാണിക്കണമെന്നും കെ ബി ബശീർ  അഭിപ്രായപ്പെട്ടു.

ഉമർ സഖാഫി മുഹിമ്മാത്ത്, മൂസ സഖാഫി കളത്തൂർ, സയ്യിദ് ഹാമിദ് അൻവർ, അബൂബക്കർ കാമിൽ സഖാഫി, ഖാദർ സഖാഫി, തോക സഖാഫി, സയ്യിദ് ജലാല്‍ തങ്ങള്‍, ബശീര്‍ പുളിക്കൂര്‍, ഹമീദ് പരപ്പ, സയ്യിദ് അലവി തങ്ങള്‍, ഖാദര്‍ സഖാഫി മൊഗ്രാല്‍, കരീം ദര്‍ബാര്‍ക്കട്ട, ഇത്തിഹാദ്  മുഹമ്മദ് ഹാജി, സി എം എ ചേരൂര്‍ സംബന്ധിച്ചു. ഇര്‍ശാദ് കളത്തുര്‍ സ്വാഗതവും മുര്‍ശിദ് പുളിക്കൂര്‍ നന്ദിയും പറഞ്ഞു.

Latest