Connect with us

Ongoing News

പാഡഴിച്ച് പൊള്ളാര്‍ഡ്; വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ

Published

|

Last Updated

മുംബൈ | അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് ഏകദിന, ടി20 ക്രിക്കറ്റ് ടീം നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന 34കാരനായ പൊള്ളാര്‍ഡ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

വിന്‍ഡീസിനായി 123 ഏകദിനങ്ങളില്‍ നിന്ന് പൊള്ളാര്‍ഡ് 26.01 ശരാശരിയില്‍ 2,706 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് ശതകങ്ങളും 13 അര്‍ധ ശതകങ്ങളും ഇതിലുള്‍പ്പെടും. 119 റണ്‍സാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍. 101 ടി20 മത്സരങ്ങളില്‍ ബാറ്റേന്തിയ പൊള്ളാര്‍ഡ് 25.30 ശരാശരിയില്‍ 1,569 റണ്‍സും അടിച്ചെടുത്തു. 83 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന സ്‌കോര്‍.

ടീമിലെ മീഡിയം പേസ് ബൗളര്‍ കൂടിയായ താരം ഏകദിനങ്ങളില്‍ 82 വിക്കറ്റും ടി20യില്‍ 42 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തില്‍ 2007ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ അരങ്ങേറിയ പൊള്ളാര്‍ഡ് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെയാണ് അവസാന ഏകദിനം കളിച്ചത്. 2008ല്‍ ആസ്േ്രതലിയക്കെതിരെയാണ് ടി20 മത്സരങ്ങളില്‍ കളിച്ചു തുടങ്ങിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെയായിരുന്നു അവസാന ടി20 മത്സരം.

Latest