Connect with us

National

കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉച്ചക്ക് 12വരെ 40 ശതമാനം പോളിങ്

ബെല്ലാരിയിലെ കാംപ്ലി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്

Published

|

Last Updated

ബെഗളുരു  | കര്‍ണാടകയില്‍ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 12 വരെ 40 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2615 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ആകെ 5.3 കോടി വോട്ടര്‍മാരാണുള്ളത്‌. ബെല്ലാരിയിലെ കാംപ്ലി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് (50.75%) രേഖപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ കന്നഡയിലെ ബെലത്തങ്ങാടിയില്‍ (45.52%). ചാമരാജനഗറിലാണ് ഏറ്റവും കുറവ് പോളിംഗ് (10.75%).

രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്.  ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വൈകുന്നേരത്തോടെ പുറത്തുവരും. ഭരണകക്ഷിയായ ബിജെപിയും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മില്‍ തീപാറും പോരാട്ടമാണു ഭൂരിപക്ഷം മണ്ഡലങ്ങളിലും നടക്കുന്നത്.

Latest