Connect with us

National

ത്രിപുരയില്‍ പോളിങ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവം; ബി.ജെ.പി നേതാവ് അറസ്റ്റില്‍

ബി.ജെ.പി വടക്കന്‍ ത്രിപുര ജില്ലാ പ്രസിഡന്റ് കാജല്‍ ദാസ് ആണ് അറസ്റ്റിലായത്.

Published

|

Last Updated

ഗുവാഹത്തി| ത്രിപുരയില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പിനിടെ പോളിങ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പി വടക്കന്‍ ത്രിപുര ജില്ലാ പ്രസിഡന്റ് കാജല്‍ ദാസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാഗ്ബാസ അസംബ്ലി മണ്ഡലത്തിലെ പോളിങ് സ്‌റ്റേഷനില്‍വച്ച് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് പോലീസ് നടപടിയെടുത്തത്.

ധര്‍മ്മ നഗറിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് കാജല്‍ ദാസിനെതിരെ പരാതി നല്‍കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി നേതാവിന് പുറമെ നിരവധി ആളുകള്‍ ഉദ്യോഗസ്ഥനെ ആക്രമിക്കുന്നതും വീഡിയോയില്‍ ഉണ്ട്. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest