Kerala
പുതുപ്പള്ളിയില്‍ പോളിങ് സമയം അവസാനിച്ചു; ചില ബൂത്തുകളില്‍ വോട്ടെടുപ്പ് തുടരുന്നു
ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യാനായി സ്ലിപ്പ് നല്‍കിയിട്ടുണ്ട്.

കോട്ടയം | പുതുപ്പള്ളിയില്‍ വോട്ടെടുപ്പിനുള്ള ഔദ്യോഗിക സമയം അവസാനിച്ചുവെങ്കിലും വോട്ടെടുപ്പ് തുടരുന്നു. ചില ബൂത്തുകള്‍ക്കു മുന്‍പില്‍ വലിയ നിരയാണ് ഇപ്പോഴുമുള്ളത്. ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിച്ചതിനെ തുടര്‍ന്ന് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യാനായി സ്ലിപ്പ് നല്‍കിയിട്ടുണ്ട്.
വൈകിട്ട് ആറ് വരെ 71. 68 ശതമാനമാണ് പോളിങ് അതേ സമയം ചില ബൂത്തുകളില്‍ വോട്ടിങ് വൈകിയത് സംശയകരമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ആരോപിച്ചു. വോട്ടിങ് വൈകിയതില്‍ ജില്ലാ കലക്ടര്‍ക്ക് ചാണ്ടി ഉമ്മന്‍ പരാതി നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----