Kerala
ജനവാസ മേഖലയിലേക്ക് മലിനജലം ഒഴുക്കി; തിരുവനന്തപുരം മൃഗശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നോട്ടീസ്
മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് നോട്ടീസ് നല്‍കിയത്.

തിരുവനന്തപുരം| ജനവാസ മേഖലയിലേക്ക് മലിനജലം ഒഴുക്കിയ തിരുവനന്തപുരം മൃഗശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നോട്ടീസ്. മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് നോട്ടീസ് നല്‍കിയത്. മൃഗശാലയുടെ പ്രവര്‍ത്തനം ചട്ടവിരുദ്ധവും കുറ്റകരവും ശിക്ഷാര്‍ഹവുമെന്ന് നോട്ടീസില്‍ പറയുന്നു. മലിനജലം ആമയിഴഞ്ചാന്‍ തോടിലേക്കാണ് ഒഴുക്കുന്നത്.
ആറു വര്‍ഷമായി മൃഗശാലയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനരഹിതമായിട്ട്. നേരത്തെ കോര്‍പ്പറേഷന്‍ മൃഗശാലയ്ക്ക് പിഴ ചുമത്തിയിരുന്നു. അന്‍പതിനായിരം രൂപയാണ് മൃഗശാലയ്ക്ക് പിഴ ചുമത്തിയത്.
---- facebook comment plugin here -----