National
ഡല്‍ഹിയിലെ മലിനീകരണം; പരിഹാരവുമായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്
ക്രഷര്‍ യൂണിറ്റ്, ഇഷ്ടിക ചൂള, ടാര്‍ മിക്സിംഗ് പ്ലാന്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തണമെന്നാണ് നിര്‍ദേശം.
ന്യൂഡല്‍ഹി| ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറക്കാന്‍ പരിഹാരം നിര്‍ദേശിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ക്രഷര്‍ യൂണിറ്റ്, ഇഷ്ടിക ചൂള, ടാര്‍ മിക്സിംഗ് പ്ലാന്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തണമെന്നാണ് നിര്‍ദേശം. ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുത ഉത്പാദനം കുറച്ച് പ്രകൃതി വാതകം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കണമെന്ന നിര്‍ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ വായുനിലവാര സൂചിക 450 ന് മുകളിലേക്ക് പോയ സാഹചര്യത്തിലാണ് തീരുമാനം. ദീപാവലിക്ക് വ്യാപകമായി പടക്കം പൊട്ടിച്ചതും അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോലിന് തീയിട്ടതുമാണ് ഇത്രയും വലിയ നിലയില്‍ വായു മലിനീകരണം കൂടാന്‍ കാരണം. ശൈത്യകാലം കൂടി ആരംഭിച്ചതോടെ ഡല്‍ഹിയിലെ വാഹനഗതാഗതത്തെ മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞദിവസം യമുന നദിയില്‍ നിന്ന് വിഷപ്പത പുറത്തുവന്നിരുന്നു.