Connect with us

National

2019ൽ അന്തരീക്ഷ മലിനീകരണം മൂലം ഇന്ത്യയിൽ മരിച്ചത് 23.5 ദശലക്ഷത്തിലധികം ആളുകളെന്ന് പഠന റിപ്പോർട്ട്

മലിനീകരണം മൂലമുള്ള അധിക മരണങ്ങൾ 2019 ൽ ആഗോളതലത്തിൽ മൊത്തം 46 ട്രില്യൺ യുഎസ് ഡോളർ സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചതായും റിപ്പോർട്ട്

Published

|

Last Updated

ന്യൂഡൽഹി | അന്തരീക്ഷ മലിനീകരണം 2019 ൽ ഇന്ത്യയിൽ 23.5 ലക്ഷത്തിലധികം അകാല മരണങ്ങൾക്ക് കാരണമായതായി പഠന റിപ്പോർട്ട്. ആഗോളതലത്തിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ദി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച മലിനീകരണവും ആരോഗ്യവും സംബന്ധിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യ‌ം വ്യക്തമാക്കുന്നത്.

രാജ്യത്തെ വായു മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഭൂരിഭാഗവും (9.8 ലക്ഷം) പിഎം 2.5 മലിനീകരണം മൂലമാണെന്ന് പഠനത്തിൽ പറയുന്നു. രണ്ടര മൈക്രോണോ അതിൽ താഴെയോ വീതിയുള്ള വായുവിലെ ചെറിയ മലിനീകരണ കണങ്ങളാണ് പി എം 2.5 എന്നറിയപ്പെടുന്നത്. 6.1 ലക്ഷം പേർ ഗാർക വായു മലിനീകരണം മൂലമാണ് മരിച്ചതെന്നും ഗവേഷകര് പറയുന്നു.

2019 ൽ ആഗോളതലത്തിൽ, ഏതെങ്കിലും തരത്തിലുള്ള മലിനീകരണം കാരണം ഒമ്പത് ദശലക്ഷം മരണങ്ങൾ സ‌ംഭവിച്ചതായി റിപ്പോർട്ട് പറയുന്നു. ലോകമെമ്പാടുമുള്ള ആറ് മരണങ്ങളിൽ ഒന്നിന് തുല്യമാണ് ഇത്. വായു മലിനീകരണം മൂലം മാത്ര‌ം ആഗോളതലത്തിൽ 6.67 ദശലക്ഷം മരണങ്ങൾ സ‌ംഭവിച്ചു.

ഇന്ത്യയിൽ, അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായിരിക്കുന്നത് ഇന്തോ-ഗംഗാ സമതലത്തിലാണ്. ഇവിടത്തെ ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും പ്രത്യേകതകൾ കാരണം ഊർജം, വ്യവസായം, കൃഷി, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നുള്ള മലിനീകരണ തോത് അതിരൂക്ഷമാണെന്ന് പഠനത്തിലെ പ്രധാന എഴുത്തുകാരൻ റിച്ചാർഡ് ഫുള്ളർ പറഞ്ഞു. പഠനമനുസരിച്ച്, ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണ മരണങ്ങളുടെ ഏറ്റവും വലിയ കാരണം വീടുകളിലെ ബയോമാസ് കത്തിക്കുന്നതും തുടർന്ന് കൽക്കരി ജ്വലനവും വിളകൾ കത്തിക്കുന്നതുമാണ്.

മലിനീകരണം മൂലമുള്ള അധിക മരണങ്ങൾ 2019 ൽ ആഗോളതലത്തിൽ മൊത്തം 46 ട്രില്യൺ യുഎസ് ഡോളർ സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇത് ആഗോള സാമ്പത്തിക ഉൽപാദനത്തിന്റെ 6.2 ശതമാനമാണ്.

Latest