Connect with us

Kerala

പൊന്നാനി പീഡനം: പോലീസുദ്യോഗസ്ഥര്‍ക്കെതിരെ എഫ് ഐ ആറിടുന്നത് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നവംബര്‍ ഒന്നിന് ഹരജി വീണ്ടും പരിഗണിക്കും.

Published

|

Last Updated

കൊച്ചി | പൊന്നാനി ലൈംഗിക പീഡന പരാതിയില്‍ മുന്‍ എസ് പി. സുജിത്ത് ദാസടക്കമുള്ള പോലീസുദ്യോഗസ്ഥര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നവംബര്‍ ഒന്നിന് ഹരജി വീണ്ടും പരിഗണിക്കും.

ലൈംഗിക പീഡന പരാതിയില്‍ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. 2022ല്‍ കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരാതിയുമായി എത്തിയ പൊന്നാനി സ്വദേശിനിയെ സുജിത് ദാസ് അടക്കമുള്ള പോലീസുദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്‌തെന്നാണ് ആരോപണം.

Latest