Connect with us

pookkod veterinary college

പൂക്കോട് വെറ്ററിനറി സര്‍വകലാശാല റാഗിങ്ങ്: സിദ്ധാര്‍ഥന്റെ ആത്മഹത്യയില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാവും

സിദ്ധാര്‍ത്ഥിനെ വിളിച്ചു വരുത്തിയ സഹപാഠി രഹന്‍ ബിനോയ് ഉള്‍പ്പെടെ ഇന്നലെ അറസ്റ്റിലായിരുന്നു.

Published

|

Last Updated

കല്‍പ്പറ്റ | പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ആത്മഹത്യയില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാവും. പ്രതിപട്ടികയിലുള്‍പ്പെട്ട പതിനെട്ടു പേര്‍ക്ക് പുറമെ അഞ്ചുപേരെ കൂടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ഇതില്‍ രണ്ട് പേര്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെടെ പങ്കെടുത്തതായാണ് പോലീസിന്റെ സംശയം. സിദ്ധാര്‍ഥിനെ മര്‍ദിക്കുന്നതിന് മുന്‍പ് ഗൂഡാലോചന നടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഫെബ്രുവരി 15 ന് വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥിനെ വിളിച്ചു വരുത്തിയ സഹപാഠി രഹന്‍ ബിനോയ് ഉള്‍പ്പെടെ ഇന്നലെ അറസ്റ്റിലായിരുന്നു.

രഹനെ വിശ്വസിച്ച് ക്യാമ്പസിലേക്ക് തിരിച്ചെത്തിയ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എ ബി വി പിയും കെ എസ് യുവും ഇന്ന് സര്‍വകലാശാലക്ക് മുന്നില്‍ ഉപവാസ സമരം നടത്തും.