Connect with us

Kerala

പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസിലർ പി സി ശശീന്ദ്രൻ രാജിവെച്ചു

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം.

Published

|

Last Updated

കൽപ്പറ്റ | പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസിലർ പി സി ശശീന്ദ്രൻ രാജിവെച്ചു. ഗവർണർക്ക് ആണ് അദ്ദേഹം രാജിക്കത്ത് നൽകിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം.

വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ വി സി എം ആർ ശശീന്ദ്രനാഥിനെ മാറ്റിയിരുന്നു. തുടർന്നാണ് പി സി ശശീന്ദ്രന് വിസിയുടെ ചുമതല നൽകിയത്. സർവകലാശാലയിലെ വിരമിച്ച അധ്യാപകൻ കൂടിയാണ് ശശീന്ദ്രൻ.

സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുക്കാൻ ശശീന്ദ്രൻ ഇന്ന് ഉത്തരവിറക്കിയരുന്നു. എന്നാൽ ഈ ഉത്തരവ് പിൻവലിക്കാൻ ഗവർണർ നിർദേശം നൽകി. ഇതിനുപിന്നാലെയാണ് ശശീന്ദ്രൻ ഗവർണർക്ക് രാജിക്കത്ത് നൽകിയത്.

 

 

Latest