Connect with us

pookkod raging case

പൂക്കോട് വെറ്ററിനറി കോളജ് റാഗിങ്ങ്: കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍ പിടിയില്‍

ആദ്യം പ്രതി ചേര്‍ത്ത 12പേരില്‍ ഒരാളാണ് അഖില്‍.

Published

|

Last Updated

കല്‍പ്പറ്റ | പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങിന് വിധേയനായ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ഒളിവിലായിരുന്ന അഖില്‍ എന്ന വിദ്യാര്‍ത്ഥി പാലക്കാട് നിന്നാണ് അന്വേഷണ സംഘം പിടികൂടിയതെന്ന് കല്‍പ്പറ്റ ഡിവൈ എസ് പി ടി എന്‍ സജീവന്‍ അറിയിച്ചു.

ആദ്യം പ്രതി ചേര്‍ത്ത 12പേരില്‍ ഒരാളാണ് അഖില്‍. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഇയാളെന്നാണ് വിവരം. വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുന്ന കാര്യം പരിഗണിക്കും.

ഇനി 11 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും. കേസില്‍ ആരോപണ വിധേയരായ നാലുപേരെ എസ് എഫ് ഐയില്‍ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് പി എം ആര്‍ഷോ അറിയിച്ചു.

Latest