Connect with us

Kerala

പൂക്കോട് വെറ്ററിനറി സര്‍വകലാശാല അഞ്ച് ദിവസത്തേക്ക് അടച്ചു

ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു

Published

|

Last Updated

കല്‍പ്പറ്റ|  പൂക്കോട് വെറ്ററിനറി സര്‍വകലാശാല അടച്ചു. നാളെ മുതല്‍ പത്തുവരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്ടര്‍ അറിയിച്ചു. അതേ സമയം ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു

രണ്ടാം വര്‍ഷ വെറ്റിനറി സയന്‍സ് ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തിന് പിന്നാലെ കോളജില്‍ ഉണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ലേഡീസ് ഹോസ്റ്റലും അടയ്ക്കാനും തീരുമാനമായി.

അതേസമയം, കേസിലെ പ്രതികളുമായി പൊലീസ് ക്യാമ്പസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. രഹന്‍, ആകാശ് എന്നീ പ്രതികളുമായാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. ഒന്നാംപ്രതി സിന്‍ജോയെ ഇന്നലെ വന്‍ ഹോസ്റ്റലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.