Kerala
പി സി ജോര്‍ജിനെ പൊതുവേദിയില്‍ താക്കീത് ചെയ്ത് പൂഞ്ഞാര്‍ എം എല്‍ എ
പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രി ഉദ്ഘാട ചടങ്ങിനിടെയായിരുന്നു സംഭവം
![](https://assets.sirajlive.com/2025/02/untitled-6-6-897x538.jpg)
പൂഞ്ഞാര്‍ | മുന്‍ എം എല്‍ എ പി സി ജോര്‍ജിനെ പൊതുവേദിയില്‍ താക്കീത് ചെയ്ത് പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രി ഉദ്ഘാട ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ വേദിയിലിരിക്കെയാണ് ഇപ്പോള്‍ ബി ജെ പി നേതാവായ പി സി ജോര്‍ജിനെ പരസ്യമായി താക്കീത് ചെയ്തത്.
മുണ്ടക്കയത്ത് ആശുപത്രിയില്‍ ഡോക്ടറെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് സംസാരിച്ചതിനെ എം എല്‍ എ ചോദ്യം ചെയ്തു.തനിക്ക് സൗകര്യമുള്ളത് താന്‍ പറയുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. എല്ലായിടത്തും വര്‍ത്തമാനം പറയുന്നപോലെ ഇവിടെ കയറി പറയണ്ടെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തിരിച്ചടിച്ചു. സംഘാടകര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കി.
ആശുപത്രിയുടെ ഉദ്ഘാടനമാണെന്നും അത് പറഞ്ഞിട്ട് പോകാനും എം എല്‍ എ പി സി ജോര്‍ജിനോട് പറഞ്ഞു. അപ്രതീക്ഷിത പ്രതികരണത്തില്‍ പതറിപ്പോയ പി സി ജോര്‍ജ് ശബ്ദമിടറി പറയേണ്ടത് പറഞ്ഞിട്ടേ പോകൂവെന്ന് പറഞ്ഞു. പൂഞ്ഞാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ വേണമെന്ന് എം എല്‍ എയോടല്ലാതെ വേറെയാരോടാണ് പറയേണ്ടതെന്ന് പിസി ജോര്‍ജ് ചോദിച്ചു. അത് പറയാനുള്ള വേദി ഇതല്ല എന്നായിരുന്നു സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എയുടെ മറുപടി.