Kerala
പൂപ്പാറ കൂട്ട ബലാത്സംഗ കേസ്; രണ്ടാം പ്രതിക്ക് 33 വര്‍ഷം തടവ് ശിക്ഷ
വിവിധ വകുപ്പുകളിലായാണ് 33 വര്‍ഷം തടവും ഒന്നര ലക്ഷം പിഴയും വിധിച്ചിരിക്കുന്നത്.
ഇടുക്കി| ഇടുക്കി -പൂപ്പാറ കൂട്ട ബലാത്സംഗ കേസിലെ രണ്ടാം പ്രതിക്ക് 33 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മധ്യപ്രദേശ് മണ്ഡല സ്വദേശി ഖേഎംസിംഗ് അയം നെയാണ് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് പോക്‌സോ ജഡ്ജ് ജോണ്‍സണ്‍ എം ഐ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് 33 വര്‍ഷം തടവും ഒന്നര ലക്ഷം പിഴയും വിധിച്ചിരിക്കുന്നത്.
പിഴ അടക്കാതിരുന്നാല്‍ ഒരു വര്‍ഷം അധിക കഠിനതടവും കോടതി വിധിച്ചു.
പിഴ അടക്കുകയാണെങ്കില്‍ തുക പെണ്‍കുട്ടിക്ക് നല്‍കുവാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമില്‍ നിന്നും നഷ്ടപരിഹാരം അനുവദിക്കാനും വിധിയിലിലുണ്ട്. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പ്രതി 20 വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതിയാകും. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗാളില്‍ നിന്നു ജോലിക്കായി മാതാപിതാക്കളോടൊപ്പം വന്നതായിരുന്നു 15കാരി പെണ്‍കുട്ടി.