Connect with us

Kerala

പൂരം അലങ്കോലമായി, താന്‍ ഇടപെട്ട് എല്ലാം ശരിയാക്കിയെന്ന അസത്യ വാര്‍ത്ത സുരേഷ് ഗോപി പ്രചരിപ്പിച്ചു; കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

പൂരം അലങ്കോലമായതിന്റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മര്‍ദമാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായി എന്ന സംശയവും റിപ്പോര്‍ട്ടിലുണ്ട്

Published

|

Last Updated

കൊച്ചി |  തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവമ്പാടി ദേവസ്വത്തിനും സുരേഷ് ഗോപി അടക്കമുള്ള ബിജെപി നേതാക്കള്‍ക്കുമെതിരെ അതിരൂക്ഷ വിമര്‍ശവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസിനെതിരേയും വിമര്‍ശമുണ്ട്.

പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി സ്വയം പ്രചരിപ്പിച്ചെന്നും പിന്നീട് താന്‍ ഇടപെട്ട് എല്ലാം ശരിയാക്കിയെന്ന തരത്തില്‍ അസത്യവാര്‍ത്ത സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം അലങ്കോലമായതിന്റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മര്‍ദമാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായി എന്ന സംശയവും റിപ്പോര്‍ട്ടിലുണ്ട്

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ഹരജി നേരത്തേ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.വിവിധ ദേവസ്വങ്ങളോട് ഇത് സംബന്ധിച്ച സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സുരേഷ് ഗോപിക്ക് പുറമെ മറ്റ് ബിജെപി നേതാക്കളും അവിടെ എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. വരും വര്‍ഷങ്ങളില്‍ പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്ന ആവശ്യവും റിപ്പോര്‍ട്ടിലുണ്ട്. പൂരത്തില്‍ പോലീസ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു

---- facebook comment plugin here -----

Latest