Connect with us

Kerala

പൂരം കലക്കല്‍ കേസ്; കേരള പോലീസിന് തെളിയിക്കാന്‍ സാധിക്കില്ലെങ്കില്‍ സി ബി ഐക്ക് വിടണമെന്ന് തിരുവമ്പാടി ദേവസ്വം

പൂരം കലക്കല്‍ തിരുവമ്പാടി ദേവസ്വത്തിന്റെ തലയില്‍ വച്ചുകെട്ടാനുള്ള ഗൂഢനീക്കം നടക്കുന്നു

Published

|

Last Updated

തൃശൂര്‍ | പൂരം കലക്കല്‍ കേസ് കേരള പോലീസിന് തെളിയിക്കാന്‍ സാധിക്കില്ലെങ്കില്‍ സി ബി ഐക്ക് വിടണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍. തൃശൂര്‍ പൂരം കലക്കലില്‍ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന എ ഡി ജി പി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൂരം കലക്കല്‍ തിരുവമ്പാടി ദേവസ്വത്തിന്റെ തലയില്‍ വച്ചുകെട്ടാനുള്ള ഗൂഢനീക്കം നടക്കുന്നു. ദേവസ്വവുമായി ബന്ധമില്ലാത്തവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. അജിത് കുമാറിന്റെ റിപ്പോര്‍ട്ട് ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനുശേഷം ത്രിതല അന്വേഷണവും പ്രഖ്യാപിച്ചു. ത്രിതല അന്വേഷണത്തിലാണ് എല്ലാം വ്യക്തമാവുക.

പൂര ദിവസവും തലേദിവസവും എ ഡി ജി പി തൃശൂരിലുണ്ടായിരുന്നു. ദേവസ്വത്തിന് ഒരു രാഷ്ട്രീയവുമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവിടെയുണ്ടായിരുന്നു.ഞങ്ങള്‍ ഉണ്ടാക്കിയ പൂരം ഞങ്ങള്‍ തന്നെ കലക്കുമോ? തിരുവമ്പാടി ദേവസ്വം ഒരു രാഷ്ട്രീയക്കളിയും കളിച്ചിട്ടില്ല. റിപ്പോര്‍ട്ട് ദേവസ്വത്തിന്റെ ധാര്‍മികതയെ ബാധിക്കും. ജനുവരി മൂന്നിനും അഞ്ചിനും നടക്കുന്ന തിരുവമ്പാടി, പാറമേക്കാവ് വേല വെടിക്കെട്ടിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

---- facebook comment plugin here -----

Latest