Kerala
പൂരം കലക്കല്‍; തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ ഗൂഢാലോചന നടത്തിയെന്ന് എം ആര്‍ അജിത് കുമാര്‍
ഡി ജി പി തള്ളിക്കളഞ്ഞ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നു
തിരുവനന്തപുരം | തൃശൂര്‍ പൂരം കലക്കലില്‍ ഡി ജി പി തള്ളിക്കളഞ്ഞ എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമര്‍ശനം. ദേവസ്വത്തിലെ ചിലര്‍ ഗൂഢാലോചന നടത്തിയെന്നും പൂര നാളില്‍ ബോധപൂര്‍വം കുഴപ്പം ഉണ്ടാക്കിയെന്നുമാണ് റിപ്പോര്‍ട്ടിന്റെ പുറത്തുവന്ന പകര്‍പ്പില്‍ പറയുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അജിത് കുമാറിന്റെ റിപ്പോര്‍ട്ട് ഡി ജി പി തള്ളിയിരുന്നു. വീഴ്ച ഉണ്ടാകുമ്പോള്‍ അജിത് കുമാര്‍ എന്ത് ചെയ്‌തെന്നായിരുന്നു ഡി ജി പിയുടെ വിമര്‍ശനം.
പൂരം കലക്കലില്‍ തൃതല അന്വേഷണമാണ് ഒടുവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
---- facebook comment plugin here -----